‘എന്റെ മഴ’ ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി

Entertainment Movies

അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ മഴ’. മാഡി മ്യൂസിക് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എന്റെ മഴ’ ക്കുണ്ട്. ഒപ്പം മനോജ്‌ കെ ജയൻ ,നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിടുന്നു.

അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.