അഫ്ഗാനില്‍ വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം മുഖം മറയ്ക്കണം; ഉത്തരവുമായി താലിബാന്
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ട് താലിബാന് ഭരണകൂടം. രാജ്യത്തെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവ് താലിബാൻറെ അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നുമാണ് വാര്‍ത്ത പുറത്തുവിട്ട അഫ്ഗാനിലെ പ്രശസ്ത മാദ്ധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് വ്യക്തമാക്കുന്നത്. പുതിയ താരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ നിരവധി വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ […]
Read More