ന്യൂയോർക്കിലെ ബഫലോ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്പ്

ന്യൂയോർക്ക് : യുഎസിലെ ബഫല്ലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വിവേചനരഹിതമായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കവചം ധരിച്ച ഒരാൾ അകത്തുകടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പലചരക്ക് കടയ്ക്ക് നേരെയുള്ള ആക്രമണം പ്രതി തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു, തുടർന്ന് ഉദ്യോഗസ്ഥർ തോക്കുധാരിയെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വെടിവെപ്പ് സംഭവത്തെ വംശീയ വിദ്വേഷത്താൽ പ്രചോദിപ്പിച്ച അക്രമാസക്തമായ സംഭവമാണെന്ന് വിശേഷിപ്പിച്ചു. പ്രതികൾ ലക്ഷ്യമിട്ട 13 പേരിൽ 11 പേരും […]

Read More

ശ്രീലങ്കയില്‍ കലാപം രൂക്ഷം

കൊളംബോ : ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജനരോഷം ശക്തിപ്പെടുകയും ചെയ്തതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. കലാപത്തിനിടെ ഭരണകക്ഷിയുടെ പാർലമെൻറ് അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ജനവിരുദ്ധ നയങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരില്‍ രൂക്ഷ വിമര്‍ശങ്ങള്‍ക്കിടയായ ശ്രീലങ്കന്‍ ഭരണനേതൃത്വം ഒടുവില്‍ മുട്ടുമടക്കുകയാണ്. നിട്ടുംബുവ പട്ടണത്തില്‍ എംപിയുടെ കാര്‍ തടഞ്ഞ പ്രതിഷേധക്കാരില്‍ രണ്ടു പേര്‍ക്കെതിരെ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്ത് നിന്ന കടന്നുകളഞ്ഞ എംപിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ […]

Read More

റഷ്യ ചരിത്രത്തെ വെല്ലുവിളിക്കരുതെന്ന് യൂറോപ്യന്‍ പാര്‍ലമെൻറ് പ്രസിഡന്റ്

റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രെയ്നെ പിന്തുണച്ച് യൂറോപ്യന്‍ പാര്‍ലമെൻറ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള. വെള്ളിയാഴ്ച ഫ്‌ലോറന്‍സിലെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ 2022 കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു മെറ്റ്സോള ഉക്രൈന് പിന്തുണയറിയിച്ചത്. ”കഴിഞ്ഞ മാസങ്ങളിള്‍ ഉക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരവും, നിയമവിരുദ്ധവുമായ അധിനിവേശത്തില്‍ , നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുള്‍പ്പെടെ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. റഷ്യന്‍ ക്രൂരതയ്ക്ക് ബലിയാടായ ആളുകള്‍ അതിജീവനത്തിനായി , പ്രതീക്ഷയോടെ നോക്കുന്നത് യൂറോപ്പിലേക്കാണ്. അതിനാലാണ് ഉക്രൈന്‍ അഭയാര്‍ത്ഥികളെ യൂറോപ്പ് സ്വാഗതം ചെയ്യുന്നത്, […]

Read More

റഷ്യ ഉക്രെയ്ൻ ഗ്രാമത്തിലെ സ്കൂളിൽ ബോംബാക്രമണം

കൈവ് : ഉക്രേനിയൻ ഗ്രാമമായ ബിലോഹോറിവ്കയിലെ സ്‌കൂളിൽ റഷ്യൻ ബോംബാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, അവശിഷ്ടങ്ങൾക്കിടയിൽ 60 പേർ കൂടി മരിച്ചതായി സംശയിക്കുന്നു. ഞായറാഴ്ച, രാജ്യത്തെ ലുഹാൻസ്ക് മേഖലയിലെ ഗവർണർ ഷെറി ഗൈഡായിയാണ് ഇക്കാര്യം അറിയിച്ചത്. 90 ഓളം പേർ അഭയം പ്രാപിച്ച സ്‌കൂളിന് നേരെ റഷ്യ ശനിയാഴ്ച ബോംബാക്രമണം നടത്തിയതായി ഗൈദായി പറഞ്ഞു. ഇവരിൽ 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്ക് പരിക്കേറ്റതായി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ഗൈദായി പറഞ്ഞു. കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ 60 പേർ മരിച്ചതായി സംശയിക്കുന്നതായി […]

Read More

യുഎന്‍ മേധാവിയുടെ സമാധാന ദൗത്യത്തിനിടയിലും യുദ്ധവെറി കൈവിടാതെ റഷ്യ

കീവ് : യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിൻറെ സമാധാന ദൗത്യത്തിനിടയിലും യുദ്ധവെറി കൈവിടാതെ റഷ്യ. ചൊവ്വാഴ്ച യു എന്‍ മേധാവിയും പുടിനും മോസ്‌കോയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇദ്ദേഹത്തിൻറെ ഇടപെടലിന് ശേഷവും റഷ്യന്‍ സൈന്യം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ വ്യാഴാഴ്ച കനത്ത ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതിൻറെ തെളിവുകള്‍ കണ്ടെത്തിയ ഉക്രൈന്‍ നഗരങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ തലവന്‍ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയും […]

Read More

ബലാത്സംഗ കേസ്: വിജയ് ബാബു ഒളിവിലെന്ന് പൊലീസ്

ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍ പോയതായി പൊലീസ്. വിജയ് ബാബുവിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഗോവയിലാണെന്ന് വിജയ് ബാബു പറഞ്ഞത് പ്രകാരം തിരിച്ചില്‍ നടത്തിയരുന്നുവെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ അടക്കം സഹായത്തോടെ മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തും. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്ന് കഴിഞ്ഞ ദിവസം വിജയ് ബാബു പ്രതികരിച്ചിരുന്നു. അതേസമയം വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പുറമേ മറ്റൊകു കേസ് […]

Read More

300 കോടി വിലമതിക്കുന്ന ഹെറോയിൻ പാകിസ്ഥാൻ ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡ് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കോസ്റ്റ്കാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറബിക്കടലിലെ ഇന്ത്യൻ ജലാശയമായ ജാഖൗവിൽ നിന്ന് 300 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ, ഗുജറാത്ത് തീരത്ത് ജാഖോവിന് സമീപം അൽ ഹാജ് എന്ന പാകിസ്ഥാൻ ബോട്ട് വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തു, അതിൽ 56 കിലോയോളം മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് ഹെറോയിൻ ആണെന്ന് പറയപ്പെടുന്നു. ഒമ്പത് പാക് കള്ളക്കടത്തുകാരെയും എടിഎസ് പിടികൂടിയിട്ടുണ്ട്. പ്രതിരോധ […]

Read More

പാക് ആക്രമണത്തിനെതിരെ അഫ്ഗാനിസ്ഥാനിൽ നടന്ന പ്രതിഷേധത്തിൽ 41 പേർ കൊല്ലപ്പെട്ടു

കാണ്ഡഹാർ : അഫ്ഗാനിസ്ഥാൻറെ തെക്കൻ പ്രവിശ്യയായ കാണ്ഡഹാറിലെ ഡസൻ കണക്കിന് നിവാസികൾ തങ്ങളുടെ പ്രദേശങ്ങളിലെ പാകിസ്ഥാൻ ആക്രമണത്തിനെതിരെ പ്രതിഷേധിച്ചു. ടോളോ ന്യൂസ് അനുസരിച്ച്, ഏപ്രിൽ 16 ന്, അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പെറി പ്രദേശത്ത് പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തി. ഇതോടൊപ്പം അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ ഷിൽട്ടൺ ജില്ലകളിൽ ഷെല്ലാക്രമണവും നടത്തി. പാക്കിസ്ഥാൻറെ ഈ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്, പാകിസ്ഥാൻ ആക്രമണങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഒരു അഫ്ഗാൻ പ്രതിഷേധക്കാരൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തോട് പാകിസ്ഥാൻറെ പ്രവർത്തനങ്ങൾക്ക് ഉചിതമായ […]

Read More

കിഴക്കന്‍ ഉക്രൈയ്നില്‍ ആക്രമണം ശക്തമാക്കി റഷ്യ

കീവ് : റഷ്യ യുദ്ധം ശക്തമാക്കിയതായി ഉക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. കിഴക്കന്‍ ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാന്‍ റഷ്യ വന്‍ തോതില്‍ ആക്രമണം നടത്തുകയാണെന്ന് സെലെന്‍സ്‌കി വെളിപ്പെടുത്തുന്നു. റഷ്യന്‍ ആക്രമണം രൂക്ഷമായതായി കിഴക്കന്‍ ലുഗാന്‍സ്‌ക് റീജ്യണല്‍ ഗവര്‍ണര്‍ സെര്‍ജി ഗെയ്‌ഡേയും വെളിപ്പെടുത്തുന്നു. റൂബിഷ്‌നെയിലും പോപാസ്‌നയിലും ശക്തമായ പോരാട്ടം നടക്കുകയാണ്. മറ്റ് നഗരങ്ങളിലേയ്ക്കും യുദ്ധം വ്യാപിക്കുകയാണെന്ന് ഇദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. കിഴക്കന്‍ ഉക്രൈയ്നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ എട്ട് സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി ലോക്കല്‍ അതോറിറ്റി അറിയിച്ചു. ഡോണ്‍ബാസ് മേഖലയില്‍ വന്‍ […]

Read More

തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തെന്ന് റഷ്യ

മോസ്‌കോ : ഉക്രൈയ്ന്‍ യുദ്ധത്തില്‍ പുതിയ അവകാശവാദവുമായി റഷ്യ. കീവില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സൈന്യം തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. ശനിയാഴ്ച ഉക്രൈയ്നിൻറെ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യന്‍ വന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. വെള്ളിയാഴ്ചയാണ് മരിയൂപോള്‍ പിടിച്ചെടുത്തതായി മോസ്‌കോ അവകാശപ്പെട്ടത്. മരിയുപോളിൻറെ നഗരപ്രദേശങ്ങള്‍ സൈന്യം പൂര്‍ണമായും ‘വൃത്തിയാക്കിയതായി’ റഷ്യന്‍ പ്രതിരോധ വകുപ്പ് വിശദീകരിച്ചു. ശനിയാഴ്ച വരെ, നഗരത്തിലെ ഉക്രൈയിന്‍ സേനയ്ക്ക് 4,000ത്തിലധികം ആളുകളെ നഷ്ടപ്പെട്ടതായി ആര്‍ഐഎ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവകാശവാദങ്ങളോട് കീവ് […]

Read More