ഇന്ത്യക്കാര്‍ക്ക് 2026 മുതല്‍ ഓണ്‍ലൈനായി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കാം

ബ്രസ്സല്‍സ്: ഷെങ്കന്‍ വിസയിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. 2026 മുതല്‍ ഇന്ത്യക്കാര്‍ക്കും ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളള്ളവര്‍ക്ക് വിസ ഫീസ് ഓണ്‍ലൈനായി അടക്കാനും, രേഖകള്‍ സമര്‍പ്പിക്കാനുമായി പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. യൂറോപ്പില്‍ ഷെങ്കന്‍ വിസയിലൂടെ എത്തുന്ന പകുതിയോളം പേരും വിസ അപേക്ഷ ന‌ടപടികള്‍ കഠിനമാണെന്ന അഭിപ്രായമുള്ളവരാണ്, മാത്രമല്ല ഇവരില്‍ 30 ശതമാനം പേരും അപേക്ഷ നല്‍കാനായി ദീര്‍ഘദുരം യാത്ര […]

Read More

നാറ്റോ അംഗത്വത്തിനായി ഫിൻലൻഡും സ്വീഡനും മുന്നോട്ട്

സ്റ്റോക്ക്ഹോം : നാറ്റോയിൽ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ചേരാൻ സ്വീഡിഷ് സർക്കാർ അടുത്ത ആഴ്ച അപേക്ഷിച്ചേക്കാം. അതേസമയം, നാറ്റോയിൽ ചേരാൻ ഉടൻ അപേക്ഷിക്കുമെന്ന് ഫിന്നിഷ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളിലാണ് ഈ വിവരം പുറത്തുവന്നത്. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം ഉയർത്തുന്ന ഭീഷണിയെത്തുടർന്ന് നാറ്റോ സൈനിക സഖ്യത്തിൽ ചേരാൻ കാലതാമസമില്ലാതെ തങ്ങളുടെ രാജ്യം അപേക്ഷിക്കണമെന്ന് ഫിൻലൻഡ് പ്രസിഡന്റും പ്രധാനമന്ത്രിയും വ്യാഴാഴ്ച പറഞ്ഞു. തിങ്കളാഴ്ച (മെയ് 16) സ്വീഡൻ പാർലമെന്റ് രാജ്യത്തിൻറെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം, മന്ത്രിസഭാ യോഗത്തിൽ […]

Read More

ഫേയ്സ് മാസ്‌കില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ മേഖലയിലേക്കുള്ള വിമാന യാത്രികര്‍ക്ക് മോചനം

ബ്രസല്‍സ് : കോവിഡ് സുരക്ഷയുടെ ഭാഗമായി ജീവിതത്തിൻറെ ഭാഗമായി മാറിയ ഫേയ്സ് മാസ്‌കില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ വിമാന യാത്രികര്‍ക്ക് മോചനം. ഫ്ളൈറ്റുകളിലും എയര്‍പോര്‍ട്ടുകളിലും മേയ് 16 മുതല്‍ ഫേയ്‌സ് മാസ്‌ക് നിര്‍ബന്ധിതമല്ലാതാവുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി, (ഇഎഎസ്എ) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) എന്നിവയുടെ പുതുക്കിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലും മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുകയാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വാക്സിനേഷനിലെ പുരോഗതി, ആളുകളുടെ […]

Read More

റഷ്യന്‍ ഓയില്‍ ഇറക്കുമതി നിരോധനം; ഇയു രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത

ബ്രസല്‍സ് : റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി നിരോധിക്കുന്ന യൂറോപ്യന്‍ യൂണിയൻറെ ആറാം സാമ്പത്തിക പായ്ക്കേജ് നടപ്പാക്കുന്നതില്‍ ഇയു രാജ്യങ്ങള്‍ തമ്മില്‍ സമവായത്തിലെത്തിയില്ല. എന്നാല്‍ ഈ കാലാവധിയെ സംബന്ധിച്ചും ബദല്‍ സംവിധാനം അനുവദിക്കുന്നതിനെ സംബന്ധിച്ചുമൊക്കെയാണ് ഭിന്നത നിലനില്‍ക്കുന്നത്. ചര്‍ച്ചകള്‍ ആറു ദിവസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനം നീളുകയാണ്. ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധനത്തെ എതിര്‍ക്കുന്നത്. ആറു മാസത്തെ കാലയളവിനുള്ളില്‍ ഘട്ടം ഘട്ടമായി ഓയിലും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി […]

Read More

ഇന്ത്യ – ഇ.യു സ്വതന്ത്ര വ്യാപാര കരാര്‍ അടുത്ത വര്‍ഷമെന്ന് മന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി : ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) അടുത്ത വര്‍ഷം ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയല്‍ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജൂണ്‍ മാസത്തില്‍ ഇന്ത്യ-ഇയു പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. IMC ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻറെ നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം. 2007 മുതല്‍ 2013 വരെ സജീവമായി ചര്‍ച്ചകള്‍ നടക്കുകയും, പിന്നീട് തീരുമാനമെടുക്കാതെ സ്തംഭനാവസ്ഥയിലൂമാ യ […]

Read More

യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കോപ്പന്‍ഹേഗന്‍ : യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിക്ഷേപം നടത്താത്തവര്‍ക്ക് വലിയ നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോപ്പന്‍ഹേഗനില്‍ സംഘടിപ്പിച്ച ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ നിക്ഷേപത്തിൻറെ ലക്ഷ്യ സാദ്ധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി ഡെന്‍മാര്‍ക്കില്‍ സംസാരിച്ചത്. ഇന്ത്യയുടെ നിക്ഷേപ അവസരങ്ങള്‍ നോക്കുമ്പോള്‍ രാജ്യത്ത് നിക്ഷേപം നടത്താത്തവര്‍ക്ക് അത് വലിയ നഷ്ടമായിരിക്കും ഉണ്ടാക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. ഡാനിഷ് കമ്പനികള്‍ക്കും ഡാനിഷ് പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലിയിലും ഹരിത […]

Read More

ഡെന്മാര്‍ക്കില്‍ നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്

കോപ്പന്‍ഹേഗന്‍ : യൂറോപ്പ് സന്ദര്‍ശനത്തിൻറെ രണ്ടാം ദിവസം ഡെന്‍മാര്‍ക്കില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വിമാനം കോപ്പന്‍ഹേഗനില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. ഡെന്‍മാര്‍ക്കില്‍ ഇറങ്ങിയ ശേഷം മോദി ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു. ഇന്ത്യ ഡെന്‍മാര്‍ക്ക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം ഏറെ സഹായിക്കുമെന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു. ജര്‍മ്മനിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ഡെന്‍മാര്‍ക്കിലെത്തിയത്. ഡാനിഷ് പ്രധാനമന്ത്രിയുമായി അവരുടെ കോപ്പന്‍ഹേഗനിലെ വസതിയില്‍ […]

Read More

യൂറോപ്പിലെമ്പാടും മേയ് ദിന പരിപാടികള്‍ പ്രതിഷേധ പരിപാടികളായി

ബ്രസല്‍സ് : പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടുന്ന ജനതയുടെ പ്രതിഷേധത്തിൻറെ വേദിയായി മാറുകയായിരുന്നു ഇത്തവണത്തെ മേയ് ദിന റാലികള്‍. വിവിധ രാജ്യങ്ങളില്‍ നടന്ന തൊഴിലാളി ദിന പരിപാടികള്‍ ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുകള്‍ക്കെതിരായ താക്കീതായി. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ദുസ്സഹമാകുന്ന ജന ജീവിതവും ഉക്രൈയ്നിലെ യുദ്ധത്തിൻറെ ഭക്ഷ്യക്ഷാമവും ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളിലുള്ള ആശങ്കളുമാണ് പ്രതിഷേധത്തില്‍ നിഴലിച്ചത്. കോവിഡ് പാന്‍ഡെമിക്കിൻറെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന മേയ്ദിന റാലികളുടെ ‘രണ്ടാം വരവില്‍’ പതിനായിരക്കണക്കിനാളുകളാണ് സര്‍ക്കാരുകള്‍ക്കെതിരെ താക്കീതുമായി രംഗത്തുവന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന നഗരങ്ങള്‍ […]

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെർലിനിൽ ഇന്ത്യൻ സമൂഹത്തിലെ ജനങ്ങൾ ഊഷ്മളമായ സ്വീകരണം നൽകി

ബെർലിൻ : മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലെത്തി. ജർമ്മൻ ചാൻസലർ ഒലാഫ് ഷാൽസുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ നിരവധി വ്യവസായ പ്രമുഖരെയും അദ്ദേഹം കാണും. പ്രധാനമന്ത്രിയുടെ പ്രസംഗ പരിപാടിയും ഇവിടെയുണ്ട്. ബെർലിനിലെത്തിയ പ്രധാനമന്ത്രി ഒരു ട്വീറ്റ് ചെയ്തു. തൻറെ പരിപാടിയെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. ഈ സന്ദർശനം ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, മോദി […]

Read More

ഇന്ത്യ-ഇയു ബിസിനസ് ആൻഡ് ടെക്നോളജി കൗൺസിൽ രൂപീകരിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ലെയനും തമ്മിൽ തിങ്കളാഴ്ച നടന്ന ഉച്ചകോടിയിൽ ബിസിനസ്, സാങ്കേതിക മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരു കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ എന്ന പേരിൽ സ്ഥാപിതമായ ഈ കൗൺസിൽ ഇരു കക്ഷികളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൻറെയും നിക്ഷേപ കരാറിൻറെയും വഴികളിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. ഭാവിയിലെ ബിസിനസ് ഇടപാടിന് രാഷ്ട്രീയ പിന്തുണ നൽകി ഉദ്യോഗസ്ഥരുടെ തലത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഇരു […]

Read More