അഫ്ഗാനില്‍ വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം മുഖം മറയ്ക്കണം; ഉത്തരവുമായി താലിബാന്‍

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം. രാജ്യത്തെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവ് താലിബാൻറെ അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നുമാണ് വാര്‍ത്ത പുറത്തുവിട്ട അഫ്ഗാനിലെ പ്രശസ്ത മാദ്ധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് വ്യക്തമാക്കുന്നത്. പുതിയ താരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ നിരവധി വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ […]

Read More

റഷ്യന്‍ ധാര്‍ഷ്ട്യത്തെ നേരിടാന്‍ 300 ബില്യണ്‍ യൂറോയുടെ റി പവര്‍ പായ്ക്കേജുമായി ഇയു കമ്മീഷന്‍

ബ്രസല്‍സ് : റഷ്യന്‍ യുദ്ധഭീകരതയെ പാഠം പഠിപ്പിക്കാന്‍ 300 ബില്യണ്‍ യൂറോയുടെ വമ്പന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം കാലാവസ്ഥാ നയങ്ങള്‍ കാര്യക്ഷമതയോടെ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള പദ്ധതിയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നത്തിൻറെ പേരില്‍ ഇയു ഉപരോധം പൊളിയാതിരിക്കാനുള്ള തന്ത്രവും ഇയു കമ്മീഷൻറെ പുതിയ പായ്ക്കേജിനുണ്ട്. റഷ്യന്‍ ഇന്ധനം ഉപേക്ഷിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ 27 അംഗരാജ്യങ്ങളെയും പദ്ധതി സാമ്പത്തികമായി സഹായിക്കും. റഷ്യയുടെ ആയിരക്കണക്കിന് കോടി യൂറോയുടെ വരുമാനം ഇല്ലാതാക്കുന്നതിനൊപ്പം ഇന്ധനത്തിന്റെ കാര്യക്ഷമമായ […]

Read More

കുത്തബ് മിനാറല്ല, അത് സൂര്യസ്തംഭമാണ് പുതിയ വാദം

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കുത്തബ് മിനാറിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്കിടെ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ.അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഇത് കുത്തബ് മിനാറല്ല, മറിച്ച് സൂര്യസ്തംഭമാണ്. തൻറെ വാദം തെളിയിക്കാൻ അദ്ദേഹത്തിന് നിരവധി വസ്തുതകളും ഉണ്ട്.  ഈ ടവർ നക്ഷത്രസമൂഹങ്ങളെ കണക്കാക്കിയ നിരീക്ഷണാലയമാണെന്ന് എഎസ്‌ഐ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമയും പറയുന്നു. 27 രാശികളെ കണക്കാക്കാൻ, ഈ തൂണിൽ 27 ബൈനോക്കുലർ സ്ഥാനങ്ങളുണ്ട്. ഈ തൂണിൻറെ […]

Read More

എലിസബത്ത് ബോൺ ഫ്രാൻസിൻറെ പുതിയ പ്രധാനമന്ത്രി

ഫ്രാൻസിൻറെ പുതിയ പ്രധാനമന്ത്രിയായി തൊഴിൽ മന്ത്രി എലിസബത്ത് ബോണിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിയമിച്ചു. 30 വർഷത്തിനിടെ ഫ്രഞ്ച് ഗവൺമെന്റിൻറെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 61 കാരിയായ എലിസബത്ത് ബോൺ. പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കം തൊഴിൽമേഖലയിൽ മാക്രോൺ വാഗ്ദാനം ചെയ്ത പരിഷ്കരണ നടപടികൾക്ക് ശക്തമായ പിന്തുണയാണ് സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ബോൺ നൽകിയത്. യൂണിയനുകളുമായി വിവേകത്തോടെ ചർച്ചകൾ നടത്താൻ കഴിവുള്ള ഒരു സാങ്കേതിക വിദഗ്ധ കൂടിയാണ് ഇവർ. 2019ൽ പരിസ്ഥിതി മന്ത്രിയായിരുന്നു. സ്ഥാനമൊഴിയുന്ന ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് തൻറെ […]

Read More

ഉക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സീറ്റ് അനുവദിച്ച പശ്ചിമബംഗാൾ സർക്കാരിൻറെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രത്തിൻറെ ഉത്തരവ്. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാൻ കഴിയില്ല. രാജ്യത്തെ മെഡിക്കൽ കൗൺസിൽ ചട്ടം അതിന് അനുവദിക്കുന്നില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ സർക്കാർ ചട്ടവിരുദ്ധമായാണ് മെഡിക്കൽ പ്രവേശനം നൽകിയത്. ബംഗാളിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് […]

Read More

കേരളത്തിൽ ആം ആദ്മി – ട്വൻറ്റി ട്വൻറ്റി രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിൽ ആദ്മി പാർട്ടിയും ട്വൻറ്റി20 പാർട്ടിയും ചേർന്ന് ‘ജനക്ഷേമ സഖ്യം’ എന്ന രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രിയും എ ഇ എപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. കേരളത്തിൽ സർക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. ഡൽഹിയും പഞ്ചാബും പോലെ കേരളത്തെയും മാറ്റുമെന്ന് കേജ്‌രിവാൾ പറഞ്ഞു. ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എപിപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്രിവാൾ പറഞ്ഞു. കിഴക്കമ്പലത്തു നടക്കുന്ന പൊതു […]

Read More

സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ

സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. പുതിയ റെയിൽപാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാകുന്നതാണ് പദ്ധതിയെന്ന് ശ്രീധരൻ പറഞ്ഞു. ജനപ്രതിനിധികളുമായും, പൊതുജനങ്ങളുമായും ചർച്ച ചെയ്ത ശേഷം പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇ. ശ്രീധരൻ വ്യക്തമാക്കി. പൊന്നാനിയിൽ വി. മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. ‘റോഡിലെ തിരക്ക് കുറയാനായി ആദ്യം ഹൃസ്വകാല പദ്ധതിയാണ് വേണ്ടത്. ഏത് പ്രൊജക്റ്റ് വരാനും സമയമെടുക്കും. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അഞ്ച് വർഷം മതിയാവില്ല. 12 വർഷമെങ്കിലും എടുക്കും,’ ശ്രീധരൻ പറഞ്ഞു. […]

Read More

സ്‌പെയിനിലെ കോവിഡ്-19 പ്രവേശന നിയന്ത്രണങ്ങള്‍ ജൂണ്‍15 വരെ നീട്ടി

മാഡ്രിഡ് : കോവിഡ് 19 പ്രവേശന നിയന്ത്രണങ്ങള്‍ ജൂണ്‍ 15 വരെ നീട്ടിയതായി പ്രഖ്യാപിച്ച് സ്‌പെയിന്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കര, വ്യോമ, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ സ്‌പെയിനിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാവും. ഉത്തരവ് പ്രകാരം EU/EEA രാജ്യങ്ങളില്‍ നിന്നും സ്‌പെയിനിലേക്ക് പ്രവേശിക്കുന്ന 12 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിൻറെ രേഖ, കോവിഡ് രോഗമുക്തി തെളിയിക്കുന്ന രേഖ, സ്‌പെയിനിലേക്ക് […]

Read More

ഭാരതസഭയ്ക്ക് ഉണര്‍ത്തുപാട്ടായി ദേവസഹായം പിള്ള റോമിൽ ഇന്ന് വിശുദ്ധ പ്രഖ്യാപന ചരിത്രമുഹൂര്‍ത്തം

റോം :  ഈ വിശുദ്ധ പ്രഖ്യാപന ചരിത്രമുഹൂര്‍ത്തത്തിനു ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഇന്നു സാക്ഷ്യംവഹിക്കുന്നു. ഇപ്പോഴിതാ വിശുദ്ധനായി ദേവസഹായം പിള്ള. വൈദികരെയും സന്യാസിനികളെയും മാത്രം വിശുദ്ധരായി ഇന്നലെകളില്‍ കണ്ട ഭാരത സഭാമക്കളില്‍നിന്ന് ഇതാദ്യമായി ഒരു അത്മായ വിശുദ്ധന്‍. ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നിന്നതിൻറെ പേരില്‍ രാജഭടന്മാരുടെ വെടിയേറ്റു കാട്ടിലേക്കു വലിച്ചെറിയപ്പെട്ട രക്തസാക്ഷി. വാക്കുകളിലും വരകളിലുമൊതുങ്ങുന്നതല്ല ഈ ധീര രക്തസാക്ഷിയുടെ ജീവിതയാത്രയും വിശ്വാസ ചൈതന്യവും. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ […]

Read More

യുഎഇയുടെ പുതിയ പ്രസിഡൻറ് ആയി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ദുബായ് : അറേബ്യൻ പെനിൻസുലയിലെ ജനിതക ഭരണമുള്ള രാജ്യത്തിൻറെ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചതായി ശനിയാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഭരണാധികാരികൾ ശബ്ദ വോട്ടിലൂടെ പ്രഖ്യാപിച്ചു. രാജ്യത്തിൻറെ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) വെള്ളിയാഴ്ച അന്തരിച്ചതിനെ തുടർന്നാണ് ഈ സ്ഥാനം ഒഴിഞ്ഞത്. അബുദാബിയിലെ അൽ മുഷ്‌രിഫ് കൊട്ടാരത്തിൽ നടന്ന യോഗത്തിലാണ് രാജ്യത്തെ ഏഴ് ഷെയ്ഖ് ഭരണാധികാരികൾ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് സർക്കാർ […]

Read More