ഞങ്ങള്‍ നിങ്ങളോട് കൂടെയെന്ന് ഉക്രൈന്‍ ജനതയോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : വിശുദ്ധിയുടെ ഈസ്റ്ററിന് മുന്നോടിയായുള്ള ശനിയാഴ്ചത്തെ കുര്‍ബ്ബാനയില്‍ ഉക്രൈയ്ന്‍ യുദ്ധത്തിൻറെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരുട്ടു നിറഞ്ഞ ക്രൂരതയാണ് യുദ്ധമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ”നിങ്ങള്‍ക്കും നിങ്ങളോടു കൂടെയുള്ളവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്.കാരണം നിങ്ങള്‍ അത്രത്തോളം കഷ്ടപ്പാടുകളാണ് സഹിക്കുന്നതും നേരിടുന്നതും. ഞങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും കൂടെയുണ്ട്. ധൈര്യമായിരിക്കണമെന്നു പറയാന്‍ മാത്രമേ കഴിയുന്നുള്ളു” ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ഉക്രേനിയന്‍ ഭാഷയില്‍ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറഞ്ഞാണ് മാര്‍പ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. റഷ്യന്‍ സൈന്യം തടവിലാക്കുകയും […]

Read More

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇറ്റലിയും

റോം : ഭീകരവാദത്തിനും, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ഉഭയകക്ഷി-ബഹുരാഷ്ട്ര സഹകരണത്തിന് തയ്യാറെടുത്ത് ഇന്ത്യയും ഇറ്റലിയും. ഭീകരവാദത്തിനും, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള ഇന്ത്യ-ഇറ്റലി വര്‍ക്കിങ് ഗ്രൂപ്പിൻറെ മൂന്നാമത് യോഗത്തില്‍ വച്ചായിരുന്നു ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ഏപ്രില്‍ 1 ന് ഇറ്റാലിയന്‍ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഓഫീസിലായിരുന്നു യോഗം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഭീകരവാദ-വിരുദ്ധ വിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിങ്‌വിയായിരുന്നു യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സെക്യൂരിറ്റി വിഭാഗം […]

Read More

ഉക്രൈന്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബസ് ഇറ്റലിയില്‍ അപകടത്തില്‍ പെട്ടു; ഒരു മരണം

റോം : ഉക്രൈനില്‍ നിന്നുമുള്ള അഭയാര്‍ഥികളെയും വഹിച്ച് യാത്രചെയ്യുകയായിരുന്ന ബസ് ഇറ്റലിയില്‍ അപകടത്തില്‍ പെട്ടു. അപകടത്തെത്തുടര്‍ന്ന് ഒരു ഉക്രൈന്‍ സ്വദേശി മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിട്ടുണ്ട്. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല . അമ്പതോളം പേരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ എമിലിയ-റോമാഗ്നാ റീജിയണിലെ ഫ്ലോർലി നഗരത്തിന് സമീപത്തായി A14 മോട്ടോര്‍വേയിലായിരുന്നു അപകടമുണ്ടായത്. റോഡില്‍ നിന്നും മാറി അരികിലായുള്ള പുല്‍മേട്ടിലേക്ക് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ബസ് കണ്ടെത്തിയത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ബസ് […]

Read More

റോമിലെ കൊടും തണുപ്പ് മൂലം ഭവനരഹിതരായ ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റോം : റോമിലെ ടെര്‍മിനി സ്റ്റേഷനില്‍ കിടന്നുറങ്ങിയ ഭവനരഹിതരായ രണ്ട് പേര്‍ കൊടും തണുപ്പേറ്റ് മരണപ്പെട്ടു. 30 നും 40 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യക്കാരനെ 9:30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തി. 50 നും 55 നും ഇടയില്‍ പ്രായമുള്ള യൂറോപ്യനെന്ന് തോന്നിക്കുന്ന രണ്ടാമത്തയാളെ , 8:45 ന് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ഇന്ത്യക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കാരബിനിയേരി അറിയിച്ചു.ഹൈപ്പോഥെര്‍മിയ കൂടാതെ/അല്ലെങ്കില്‍ ആല്‍ക്കഹോള്‍ […]

Read More

കോവിഡ് 19: രാജ്യത്ത് രോഗബാധിതര്‍ 84; ഇറാനില്‍ മരണസംഖ്യ കൂടുന്നു

ന്യൂഡല്‍ഹി:  കൊറോണ വൈറസ് ബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കെ, രാജ്യത്ത് രോഗികളുടെ എണ്ണം 84 ആയി ഉയര്‍ന്നു. ഇന്നു മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. അതിനിടെ രാജ്യത്തുടനീളം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം പത്തായി.

Read More

കോവിഡ്-19: ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ ഫലപ്രദം; പുതിയ രോഗികളുടെ എണ്ണം കുറയുന്നു

കൊറോണവൈറസ് വ്യാപനത്തെ തടയാന്‍ ലോക്ക് ഡൗണിനും കഴിയുമെന്നതിനുള്ള തെളിവുകള്‍ ഇറ്റലിയില്‍ നിന്നും പുറത്തുവരുന്നു. നേരത്തേ, ചൈനയും കടുത്ത ലോക്ക് ഡൗണ്‍ നടപടികളിലൂടെയാണ് കോവിഡ്-19-നെ നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക തിരിച്ചടി കാര്യമാക്കാതെ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നുണ്ട്.

Read More

കോവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി

മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിർമ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നുമാണ് റിപ്പോർട്ട് റോം: ഇസ്രയേലിനു പിന്നാലെ കൊറോണ വൈറസിനെതിരെ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലിയും രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിർമ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു.

Read More

കോവിഡില്‍നിന്ന് കരകയറുന്ന ഇറ്റലി

ലോക്ക്ഡൌണ്‍ റിലീസ് ചെയ്ത ആദ്യ മാസങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെട്ട ഒരു ജനത, വൈറസിനൊപ്പം ജീവിക്കുകയാണെന്ന ബോധ്യത്തോടെ സാമൂഹിക പ്രതിബദ്ധതയോടെ പുറത്തിറങ്ങി വേനൽക്കാലം ആസ്വദിക്കുകയാണ് ഇപ്പോള്‍ നിനച്ചിരിക്കാത്ത നേരത്ത് അടിയന്തരാവസ്ഥയെ നേരിട്ട രാജ്യമാണ് ഇറ്റലി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് കോവിഡ്‌ 19 എന്ന് ലോകാരോഗ്യസംഘടന പേര് നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ യൂറോപ്പിലെ അവസ്ഥ അപകടത്തിലായിരുന്നു. അതിൽ ഏറ്റവും മോശമായി പ്രതിഫലിച്ചത് ഇറ്റലിയിലും. 

Read More