സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയല്‍, ഓഫീസ് ഡോക്യുമെന്റേഷന് സ്വഭാവമുള്ള ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും ഒരു സംവിധാനം രൂപീകരിക്കാന്‍ പാര്‍ലമെന്റിൻറെ ആഭ്യന്തര, പ്രതിരോധ സമിതി അംഗീകരിച്ചു. ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്രൈമറി വിദ്യാഭ്യാസത്തിൻറെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള കുവൈറ്റികള്‍, വിരമിച്ച സിവിലിയന്മാര്, കുവൈറ്റില്‍ ജനിച്ചവരോ 1965 ലെ സെന്‍സസ് പ്രകാരം താമസിക്കുന്നവരോ ആയ ബെഡൗണ്‍ നിവാസികള്‍ക്ക് ആയിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനമെന്ന് അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് […]
Read More