ആരോഗ്യ മേഖലയുടെ വികസനത്തിന് മുൻഗണന അഡ്വ. ജോബ് മൈക്കിൽ എം.എൽ.എ
കോട്ടയം : ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 77 കോടി രൂപയുടെ പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു കോട്ടയം ജില്ലയിലെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. കോട്ടയം,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ഒരുപാട് ആളുകളുടെ ആശ്രയമാണ് ഇത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും, കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും പ്രവേശനകവാടം എന്ന പ്രത്യേകതയും കണക്കിലെടുത്ത്, ചങ്ങനാശ്ശേരിയിലെ ജനറൽ ആശുപത്രി നവീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവൺമെന്റിനെ ബോധിപ്പിച്ചതായി എം. എൽ. എ വ്യക്തമാക്കി. […]
Read More