സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ

സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. പുതിയ റെയിൽപാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാകുന്നതാണ് പദ്ധതിയെന്ന് ശ്രീധരൻ പറഞ്ഞു. ജനപ്രതിനിധികളുമായും, പൊതുജനങ്ങളുമായും ചർച്ച ചെയ്ത ശേഷം പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇ. ശ്രീധരൻ വ്യക്തമാക്കി. പൊന്നാനിയിൽ വി. മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. ‘റോഡിലെ തിരക്ക് കുറയാനായി ആദ്യം ഹൃസ്വകാല പദ്ധതിയാണ് വേണ്ടത്. ഏത് പ്രൊജക്റ്റ് വരാനും സമയമെടുക്കും. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അഞ്ച് വർഷം മതിയാവില്ല. 12 വർഷമെങ്കിലും എടുക്കും,’ ശ്രീധരൻ പറഞ്ഞു. […]

Read More

കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്ക് നിരോധനം

ന്യൂഡൽഹി : പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഗൂഗിള്‍. കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ നിരോധിക്കുമെന്ന് ടെക് ഭീമന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്ലേ സ്റ്റോര്‍ നയത്തിലെ മാറ്റം ഇന്ന് (മേയ് 11) മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് അറിയുന്നത്. കോളുകള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കമ്പനി വിശ്വസിക്കുന്നതിനാലാണ് ഈ നീക്കം. ആപ്പിള്‍ നേരത്തേ തന്നെ ഇത്തരം ആപ്പുകള്‍ക്കും […]

Read More

ഐഫോണിൻറെ ചില മോഡലുകള്‍ കാലഹരണപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍

കാലിഫോർണിയ : ഐഫോണിൻറെ ചില മോഡലുകള്‍ കാലഹരണപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. ഈ വര്‍ഷം സെപ്തംബറില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 വരുന്നതോടെ നിലവില്‍ ഉപയോഗത്തിലുള്ള ചില വിൻറെജ് മോഡലുകള്‍ കാലഹരണപ്പെടുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ചില മോഡലുകള്‍ കാലഹരണപ്പെടുമെന്ന വാര്‍ത്ത വന്നതോടെ ഒരു വിഭാഗം ഉപഭോക്താക്കളാകെ ആശങ്കയിലായിട്ടുണ്ട്. ഐഫോണ്‍ 4 (8ജിബി), ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5 സി, 6 പ്ലസ് വരെയുള്ള മോഡലുകള്‍ കാലഹരണപ്പെടുമെന്നാണ് ആപ്പിളിൻറെ പ്രസ്താവന നല്‍കുന്ന സൂചന. ആപ്പിള്‍ […]

Read More

ഇന്ത്യ-ഇയു ബിസിനസ് ആൻഡ് ടെക്നോളജി കൗൺസിൽ രൂപീകരിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ലെയനും തമ്മിൽ തിങ്കളാഴ്ച നടന്ന ഉച്ചകോടിയിൽ ബിസിനസ്, സാങ്കേതിക മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരു കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ എന്ന പേരിൽ സ്ഥാപിതമായ ഈ കൗൺസിൽ ഇരു കക്ഷികളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൻറെയും നിക്ഷേപ കരാറിൻറെയും വഴികളിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. ഭാവിയിലെ ബിസിനസ് ഇടപാടിന് രാഷ്ട്രീയ പിന്തുണ നൽകി ഉദ്യോഗസ്ഥരുടെ തലത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഇരു […]

Read More

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ ‘മലയാളിത്തിളക്കം’; ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ് ആപ്പ്

ഖത്തറില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫിഫ ലോകകപ്പിൻറെ ഔദ്യോഗിക സ്പോണ്‍സറായി ബൈജൂസ് ആപ്പിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ഫിഫ ലോകകപ്പിൻറെ പ്രധാന സ്‌പോണ്‍സറാകുന്ന ആദ്യ കമ്പനിയാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍. ഒരു എഡ്ടെക് കമ്പനി ഫുട്‌ബോള്‍ ലോകകപ്പിൻറെ സ്പോണ്‍സര്‍മാരാകുന്നതും ആദ്യമായാണ്. വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനം സമാനതകളില്ലാത്ത കുതിപ്പാണ് നടത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻറെ സപോണ്‍സര്‍ഷിപ്പ് ഇതിനകം നേടിയിട്ടുള്ള ബൈജൂസ്, ഫുട്‌ബോള്‍ മേഖലയിലേക്കുള്ള ആദ്യ […]

Read More