റഷ്യന്‍ ധാര്‍ഷ്ട്യത്തെ നേരിടാന്‍ 300 ബില്യണ്‍ യൂറോയുടെ റി പവര്‍ പായ്ക്കേജുമായി ഇയു കമ്മീഷന്‍

ബ്രസല്‍സ് : റഷ്യന്‍ യുദ്ധഭീകരതയെ പാഠം പഠിപ്പിക്കാന്‍ 300 ബില്യണ്‍ യൂറോയുടെ വമ്പന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം കാലാവസ്ഥാ നയങ്ങള്‍ കാര്യക്ഷമതയോടെ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള പദ്ധതിയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നത്തിൻറെ പേരില്‍ ഇയു ഉപരോധം പൊളിയാതിരിക്കാനുള്ള തന്ത്രവും ഇയു കമ്മീഷൻറെ പുതിയ പായ്ക്കേജിനുണ്ട്. റഷ്യന്‍ ഇന്ധനം ഉപേക്ഷിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ 27 അംഗരാജ്യങ്ങളെയും പദ്ധതി സാമ്പത്തികമായി സഹായിക്കും. റഷ്യയുടെ ആയിരക്കണക്കിന് കോടി യൂറോയുടെ വരുമാനം ഇല്ലാതാക്കുന്നതിനൊപ്പം ഇന്ധനത്തിന്റെ കാര്യക്ഷമമായ […]

Read More

യുക്രെയ്നെ സഹായിക്കാൻ യൂറോപ്യൻ യൂണിയൻ മേധാവി ഒമ്പത് ബില്യൺ യൂറോ നിർദ്ദേശിച്ചു

ബ്രസൽസ് : റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സൈനിക സംഘർഷത്തിന് ഏകദേശം മൂന്ന് മാസം കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് യുദ്ധത്തിൽ പൊറുതിമുട്ടിയ ഉക്രൈനെ സഹായിക്കാൻ ലോകസമൂഹം രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ, യുക്രെയ്‌നിന് 40 ബില്യൺ ഡോളറിൻറെ സഹായത്തിനുള്ള നിർദ്ദേശം യുഎസ് പാർലമെന്റിൽ അംഗീകരിച്ചു. അതിനുശേഷം ഇപ്പോൾ യൂറോപ്യൻ യൂണിയൻ മേധാവി വാൻ ഡെർ ലെയ്ൻ യുദ്ധത്തിൽ തകർന്ന രാജ്യത്തിന് ഒമ്പത് ബില്യൺ യൂറോ സഹായം വാഗ്ദാനം ചെയ്തു. റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഒരു റഷ്യൻ സൈനികനെതിരെ ഇന്ന് യുദ്ധക്കുറ്റ വിചാരണ ആരംഭിച്ചു, […]

Read More

പൊരുതി തളർന്നു ഉക്രേനിയൻ പോരാളികൾ

മോസ്കോ : ഉക്രെയ്നിലെ മാരിപോളിലുള്ള അജോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിയിൽ കുടുങ്ങിയ ഉക്രേനിയൻ സൈനികരെയും വിദേശ പോരാളികളെയും ഒഴിപ്പിക്കാൻ ഉക്രെയ്നും റഷ്യയും തമ്മിൽ ഉയർന്ന തലത്തിൽ ചർച്ചകൾ നടന്നിരുന്നു. മാരിപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ഒളിച്ചിരുന്ന 250-ലധികം ഉക്രേനിയൻ പോരാളികൾ കീഴടങ്ങിയതായി ഇപ്പോൾ റഷ്യയുടെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. പരിക്കേറ്റ 51 സൈനികർ ഉൾപ്പെടെ 265 സൈനികർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയുധം താഴെ വെച്ച് കീഴടങ്ങിയതായി മന്ത്രാലയം അറിയിച്ചു. 256 പോരാളികൾ കീഴടങ്ങിയതായി റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ നേരത്തെ […]

Read More

ഉക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സീറ്റ് അനുവദിച്ച പശ്ചിമബംഗാൾ സർക്കാരിൻറെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രത്തിൻറെ ഉത്തരവ്. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാൻ കഴിയില്ല. രാജ്യത്തെ മെഡിക്കൽ കൗൺസിൽ ചട്ടം അതിന് അനുവദിക്കുന്നില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ സർക്കാർ ചട്ടവിരുദ്ധമായാണ് മെഡിക്കൽ പ്രവേശനം നൽകിയത്. ബംഗാളിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് […]

Read More

പുടിനോട് സംസാരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കാന്‍ തയ്യാറെന്ന് ഉക്രൈന്‍ പ്രസിഡൻറ് സെലന്‍സ്‌കി. യാതൊരുവിധ ഉപാധികളും ഇല്ലാത്ത കരാറിലേക്കാണ് ഇരുരാജ്യങ്ങളും എത്തേണ്ടതെന്നും സെലന്‍സ്‌കി പറഞ്ഞു. ക്രിമിയയെ ഒരിക്കലും റഷ്യയുടെ ഭാഗമായി കാണാന്‍ ഉക്രൈന്‍ തയ്യാറാവില്ലെന്ന പ്രസ്താവനയും സെലന്‍സ്‌കി കഴിഞ്ഞ ദിവസം നടത്തി. ഇറ്റാലിയന്‍ ടിവി ചാനലായ RAI ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു സെലന്‍സ്‌കി ഇത് പറഞ്ഞത്. ക്രിമിയ സ്വയംഭരണാവകാശമുള്ളതും, സ്വന്തമായി പാര്‍ലിമെൻറ് ഉള്ളതുമായ പ്രദേശമാണ്, എന്നാല്‍ അത് ഉക്രൈന് ഉള്ളില്‍ തന്നെയാണ് നിലകൊള്ളുന്നതെന്ന് റഷ്യ ഓര്‍ക്കണമെന്നും സെലന്‍സ്‌കി […]

Read More

ഉക്രൈന്‍ സന്ദര്‍ശിച്ച് യു എസ് പ്രസിഡന്റിൻറെ ഭാര്യ ജില്‍ ബൈഡന്‍

കീവ് : യുദ്ധക്കെടുതിയില്‍ കഴിയുന്ന ഉക്രൈനില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻറെ ഭാര്യ ജില്‍ ബൈഡൻറെ സന്ദര്‍ശനം. ഞായറാഴ്ചയായിരുന്നു അമേരിക്കന്‍ പ്രഥമ വനിതയുടെ അപ്രതീക്ഷിത സന്ദര്‍ശനം. സ്ലൊവാക്യ വഴിയായിരുന്നു ജില്‍ ബൈഡന്‍ ഉക്രൈനിലെത്തിയത്. അവിടെയെത്തിയ ജില്‍ ബൈഡന്‍ പ്രസിഡന്റിൻറെ ഭാര്യ ഒലീന സെലെന്‍സ്‌കയെ നേരില്‍ക്കണ്ടു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്‍ അഭയാര്‍ഥി കേന്ദ്രമായി ഉപയോഗിക്കുന്ന ഒരു സ്‌കൂളിലായിരുന്നു സന്ദര്‍ശനം. ഒലീനയ്ക്ക് ജില്‍ പൂക്കള്‍ സമ്മാനിച്ചു. അമേരിക്കയിലെ ജനങ്ങള്‍ ഉക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും തെളിയിക്കുന്നതിനാണ് ഉക്രൈന്‍ സന്ദര്‍ശിച്ചതെന്ന് ജില്‍ […]

Read More

റഷ്യ ചരിത്രത്തെ വെല്ലുവിളിക്കരുതെന്ന് യൂറോപ്യന്‍ പാര്‍ലമെൻറ് പ്രസിഡന്റ്

റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രെയ്നെ പിന്തുണച്ച് യൂറോപ്യന്‍ പാര്‍ലമെൻറ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള. വെള്ളിയാഴ്ച ഫ്‌ലോറന്‍സിലെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ 2022 കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു മെറ്റ്സോള ഉക്രൈന് പിന്തുണയറിയിച്ചത്. ”കഴിഞ്ഞ മാസങ്ങളിള്‍ ഉക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരവും, നിയമവിരുദ്ധവുമായ അധിനിവേശത്തില്‍ , നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുള്‍പ്പെടെ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. റഷ്യന്‍ ക്രൂരതയ്ക്ക് ബലിയാടായ ആളുകള്‍ അതിജീവനത്തിനായി , പ്രതീക്ഷയോടെ നോക്കുന്നത് യൂറോപ്പിലേക്കാണ്. അതിനാലാണ് ഉക്രൈന്‍ അഭയാര്‍ത്ഥികളെ യൂറോപ്പ് സ്വാഗതം ചെയ്യുന്നത്, […]

Read More

റഷ്യ ഉക്രെയ്ൻ ഗ്രാമത്തിലെ സ്കൂളിൽ ബോംബാക്രമണം

കൈവ് : ഉക്രേനിയൻ ഗ്രാമമായ ബിലോഹോറിവ്കയിലെ സ്‌കൂളിൽ റഷ്യൻ ബോംബാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, അവശിഷ്ടങ്ങൾക്കിടയിൽ 60 പേർ കൂടി മരിച്ചതായി സംശയിക്കുന്നു. ഞായറാഴ്ച, രാജ്യത്തെ ലുഹാൻസ്ക് മേഖലയിലെ ഗവർണർ ഷെറി ഗൈഡായിയാണ് ഇക്കാര്യം അറിയിച്ചത്. 90 ഓളം പേർ അഭയം പ്രാപിച്ച സ്‌കൂളിന് നേരെ റഷ്യ ശനിയാഴ്ച ബോംബാക്രമണം നടത്തിയതായി ഗൈദായി പറഞ്ഞു. ഇവരിൽ 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്ക് പരിക്കേറ്റതായി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ഗൈദായി പറഞ്ഞു. കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ 60 പേർ മരിച്ചതായി സംശയിക്കുന്നതായി […]

Read More

കീവിലെ റഷ്യ-ഉക്രസൗഹൃദ സ്മാരകങ്ങള്‍ പൊളിച്ച് നീക്കി

കീവ് : യുദ്ധം എല്ലാം തകര്‍ക്കുകയാണ് സ്നേഹവും സൗഹൃദവും സാഹോദര്യവുമെല്ലാം. ഒരു കാലത്ത് ‘ചങ്ക്സ്’ ആയിരുന്നു റഷ്യയും ഉക്രൈനും. മുന്‍ സോവിയറ്റ് യൂണിയന്‍ അംഗങ്ങളായ ഇവര്‍ ഇപ്പോള്‍ ബദ്ധ വൈരികളാണ്. ദുരിതം വിതച്ച യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്‌നും റഷ്യയും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ ബന്ധവും ഇവിടെ വഴി പിരിയുകയാണ്. പഴയ സൗഹൃദം വ്യക്തമാക്കുന്ന കീവിലെ സ്മാരകം അധികൃതര്‍ നീക്കം ചെയ്തു. 1982 -ലാണ് കീവിൻറെ മധ്യഭാഗത്ത് ഉക്രെയ്നിൻറെയും റഷ്യയുടെയും പുനരേകീകരണത്തെ അടയാളപ്പെടുത്തുന്ന ഈ സ്മാരകം സ്ഥാപിച്ചത്. ഉക്രൈനെയും സമാധാനപ്രിയരായ […]

Read More

യുഎന്‍ മേധാവിയുടെ സമാധാന ദൗത്യത്തിനിടയിലും യുദ്ധവെറി കൈവിടാതെ റഷ്യ

കീവ് : യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിൻറെ സമാധാന ദൗത്യത്തിനിടയിലും യുദ്ധവെറി കൈവിടാതെ റഷ്യ. ചൊവ്വാഴ്ച യു എന്‍ മേധാവിയും പുടിനും മോസ്‌കോയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇദ്ദേഹത്തിൻറെ ഇടപെടലിന് ശേഷവും റഷ്യന്‍ സൈന്യം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ വ്യാഴാഴ്ച കനത്ത ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതിൻറെ തെളിവുകള്‍ കണ്ടെത്തിയ ഉക്രൈന്‍ നഗരങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ തലവന്‍ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയും […]

Read More