ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി രാഷ്ട്രീയ ജനതാദൾ

Covid Indian

തിരുവനന്തപുരം:ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട്‌ അനു ചാക്കോ.
കോവിഡ് ബാധിച്ച് ഇന്ത്യയിൽ ലക്ഷകണക്കിന് മനുഷ്യരാണ് മരണപ്പെട്ടത്.
കുടുംബനാഥനെ നഷ്ടപ്പെട്ട് ആയിരങ്ങൾ പെരുവഴിയിലായിട്ടുണ്ട്. കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ട് നിത്യ ചിലവുകൾക്കും വിശപ്പടക്കാൻ ആഹാരത്തിനുള്ള മാർഗ്ഗം പോലും ഇല്ലാതെ പിഞ്ചു കുട്ടികൾ അടക്കമുള്ള പതിനായിരകണക്കിന് കുടുംബങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ താമസം കൂടാതെ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാവണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഭരണഘടന ബാധ്യത നിറവേറ്റി പൗരന്റ അവകാശങ്ങൾ സംരക്ഷിക്കാൻ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതിയുടെ നിർദ്ധേശം നടപ്പിലാക്കി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് യുദ്ധകാലടിസ്ഥാനത്തിൽ ധനസഹായം നൽകണമെന്നും അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു.