മൃഗശാല ജീവനക്കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

Breaking News Kerala Obituary

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ (അനിമൽ കീപ്പർ)കാട്ടാക്കട കിള്ളിയൂർ സ്വദേശി അർഷാദ് ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്.

 

ഇന്ന് ഉച്ചയോടെ രാജവെമ്പാലകളുടെ കൂടു വൃത്തിയാക്കി ഭക്ഷണം നൽകുന്നതിനിടയിലാണ് രണ്ടാമത്തെ കൂട്ടിൽ നിന്നും അർഷാദിന് കടിയേറ്റത്.
കൂട്ടിനകത്തേക്ക് പോയ അർഷാദിനെ നിശ്ചിത സമയത്തിന് ശേഷവും കാണാത്തതിനെ തുടർന്ന് തിരക്കി ചെല്ലുമ്പോഴാണ് കൂട്ടിൽ വീണുകിടക്കുന്നത് മറ്റു ജീവനക്കാർ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃഗങ്ങളുടെ കൂടുകൾ വൃത്തിയാക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴും ഒറ്റയ്ക്ക് ആയിരിക്കരുതെന്നും രണ്ടുപേർ ചേർന്നാകണം എന്നും മൃഗശാല പ്രോട്ടോകോൾ ഉള്ളതാണ് കൊവിഡ് പശ്ചാതലത്തിൽ അമ്പത് ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്. അർഷാദ് രാജാവാമ്പാലകളുടെ പരിചരണത്തിൽ പ്രത്യേകം പരിശീലനം നേടിയിട്ടുള്ള ആളാണെന്നു മൃഗശാല ഡയറക്ടർ പറയുന്നു.

രാജവെമ്പാലയുടെ കടിയേറ്റുള്ള അർഷാദിന്റെ മരണത്തിൽ കൂടുതൽ സാഹചര്യങ്ങൾ എന്തായിരുന്നു എന്നും മൃഗശാലയിലെ ജീവനക്കാരുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനും അന്വേഷണം ഉണ്ടാകും.